എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ ലഭിച്ചത് ബ്രൗണ്‍ പേപ്പര്‍

single-img
9 August 2018

പശ്ചിമബംഗാളിലെ ബാല്ലിയിലാണ് സംഭവം. ബുധനാഴ്ച്ച രാവിലെ വിജയ് പാണ്ഡെ എന്നയാള്‍ 6000 രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചു. എന്നാല്‍ വിജയ്ക്ക് രണ്ട് രണ്ടായിരം രൂപാ നോട്ടുകളും ഒരു ബ്രൗണ്‍ പേപ്പറും ലഭിക്കുകയായിരുന്നു. ബാങ്ക് ഓഫ് ഇന്ത്യാ എടിഎം കൗണ്ടറില്‍ നിന്നാണ് ഇങ്ങനെ സംഭവിച്ചത്.

ഉടന്‍ തന്നെ വിജയ് വിവരം ബാങ്ക് അധികൃതരെ അറിയിച്ചു. വിഷയം ഗൗരവത്തിലെടുക്കുന്നതായും സമഗ്ര അന്വേഷണം നടത്തുമെന്നും ബാങ്ക് അധികൃതര്‍ പ്രതികരിച്ചു. കൊല്‍ക്കത്തയില്‍ എടിഎം കാര്‍ഡ് തട്ടിപ്പുകളെക്കുറിച്ച് വ്യാപകമായി വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.