സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം;മഞ്ചേശ്വരത്ത് ഹര്‍ത്താല്‍;ആര്‍എസ്‌എസ് പ്രവര്‍ത്തകനെതിരെ കേസ്

single-img
6 August 2018

കാ​സ​ര്‍​ഗോ​ഡ്: സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ബ്ദു​ള്‍ സി​ദ്ദിഖി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​നെ​തി​രെ കേ​സ്. അ​ശ്വി​ത്തി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി സോ​ങ്ക​ള്‍ പ്ര​താ​പ് ന​ഗ​റി​ല്‍​വ​ച്ച്‌ ബൈ​ക്കി​ലെ​ത്തി​യ രണ്ടം​ഗ​സം​ഘ​മാ​ണ് സി​ദ്ദി​ഖി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച്‌ കൃ​ത്യ​മാ​യ സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ശ്വി​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ ചുമതല. 15 അംഗ അന്വേഷണ സംഘത്തില്‍ രണ്ട് സിഐമാര്‍ ഉണ്ട്.
സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ സി.പി.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് ഹര്‍ത്താല്‍. ഞായറാഴ്ച രാത്രിയാണ് സി.പി.എം പ്രവര്‍ത്തകനായ മഞ്ചേശ്വരം സോങ്കള്‍ പ്രതാപ് നഗര്‍ സ്വദേശി അബ്ദുള്‍ സിദ്ദിഖ് (25) കൊല്ലപ്പെട്ടത്.