പൃഥ്വിരാജ് മിടക്കുനായ സംവിധായകന്‍- ഫാസില്‍

single-img
5 August 2018

സംവിധായകന്‍ എന്ന നിലയില്‍ നല്ല ഇന്‍വോള്‍വ്മെന്‍റ് ഉള്ള വ്യക്തിയാണ് പൃഥ്വിരാജെന്ന് ഫാസില്‍ . ഒരു സംവിധായകന്‍റെ എല്ലാ വശങ്ങളും പഠിച്ച് മനസിലാക്കിയിട്ടുണ്ട്. ലൂസിഫറിന്‍റെ സ്ക്രിപ്റ്റ് പൃഥ്വിരാജ് മനപാഠമാക്കി വച്ചിട്ടുണ്ടെന്നും ഫാസില്‍ പറഞ്ഞു. ലൂസിഫര്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഫാസില്‍ .

ലൂസിഫറിലൂടെ വര്‍ഷങ്ങള്‍ക്കുശേഷം ഫാസില്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുകയാണ്. സ്വന്തം ചിത്രമായ നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയില്‍ മോഹന്‍ലാലിന്‍റെ സുഹൃത്ത് അലക്സ് ആയിരുന്നു വേഷം. മമ്മൂട്ടിയെക്കൊണ്ട് അതിഥിവേഷമായി ചെയ്യിക്കാനുദ്ദേശിച്ച കഥാപാത്രത്തെ അദ്ദേഹത്തിന് സമയമില്ലാതെ വന്നപ്പോഴാണ് സ്വയം ചെയ്തത്. അന്നും മോഹന്‍ലാലിനൊപ്പം , ഇന്നും അതേ നടനൊപ്പമാണ് അഭിനയിക്കുന്നത്.

“പൃഥ്വിരാജ് വന്ന് ആവശ്യപ്പെട്ടാല്‍ നിരസിക്കാന്‍ തോന്നില്ല, അദ്ദേഹത്തിന്‍റെ അപ്രോച്ച് അങ്ങനെയാണ്. പിന്നെ , തിരക്കഥ എഴുതുന്നത് എന്‍റെ പ്രിയപ്പെട്ട് ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപി. കൂടാതെ അഭിനയിക്കുന്നത് മോഹന്‍ലാലിനൊപ്പവും . അതുകൊണ്ടാണ് ഇങ്ങനെയൊരു വേഷത്തില്‍ അഭിനയിക്കാമെന്ന് കരുതിയത്.’- ഫാസില്‍ പറഞ്ഞു.