മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിന് രാഷ്ട്രപതി ഇന്നെത്തും; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

single-img
5 August 2018

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​ഷ്‌​​ട്ര​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദ് മൂ​​​ന്നു​​​ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും. ഇ​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​യ​​​ര്‍​ഫോ​​​ഴ്‌​​​സ് ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ഏ​​​രി​​​യ​​​യി​​​ല്‍ പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ലെ​​​ത്തു​​​ന്ന രാ​​ഷ്‌​​ട്ര​​പ​​​തി, രാ​​​ത്രി രാ​​​ജ്ഭ​​​വ​​​നി​​​ല്‍ ത​​​ങ്ങും. നാ​​​ളെ രാ​​​വി​​​ലെ 11ന് ​​​നി​​​യ​​​മ​​​സ​​​ഭാ സ​​​മു​​​ച്ച​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ‘ഫെ​​​സ്റ്റി​​​വ​​​ല്‍ ഓ​​​ണ്‍ ഡെ​​​മോ​​​ക്ര​​​സി’ പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

വൈകീട്ട് കൊച്ചിയിലെത്തുന്ന രാഷ്ട്രപതി എറണാകുളം ഗസ്റ്റ്ഹൗസില്‍ താമസിക്കും

ഏഴിന് രാവിലെ ബോള്‍ഗാട്ടി പാലസില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കുമൊപ്പം പ്രാതല്‍ കൂടിക്കാഴ്ച നടത്തും. രാവിലെ 11ന് തൃശൂര്‍ സെന്റ് തോമസ് കോളേജിന്റെ സെന്റിനറി ആഘോഷം ഉദ്ഘാടനം ചെയ്യും. അവിടെ നിന്ന് 12: 30ന് ഗുരുവായൂര്‍ ക്ഷേത്രത്തിലും മമ്മിയൂര്‍ ക്ഷേത്രവും സന്ദര്‍ശിക്കും. 2.45 ന് കൊച്ചിയില്‍ എത്തിയ ശേഷം ഡല്‍ഹിക്ക് തിരിക്കും.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച്‌ തിരുവനന്തപുരം നഗരത്തില്‍ താഴെപറയുന്ന ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.

05.08.2018 തീയതി ഉച്ചയ്ക്ക് 04.00 മണി മുതല്‍ 7.00 മണി വരെ എയര്‍പോര്‍ട്ട്, അള്‍സെയിന്റ്സ്, ചാക്ക, പേട്ട, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, രക്തസാക്ഷി മണ്ഡപം, ആര്‍.ആര്‍ ലാംപ്, മ്യൂസിയം, വെളളയമ്ബലം, രാജ്ഭവന്‍, കവടിയാര്‍ വരെയുളള റോഡുകളില്‍ ഗതാഗത നിയന്ത്രണവും പാര്‍ക്കിംഗ് നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ്.

06.08.2018 തീയതി രാവിലെ 10 മണി മുതല്‍ 01.00 മണി വരെ രാജ്ഭവന്‍, വെളളയമ്ബലംഷ മ്യൂസിയം, ആര്‍.ആര്‍ ലാംപ്, പാളയം, വി.ജെ.റ്റി, ആശാന്‍ സ്‌ക്വയര്‍, ന്യൂ അസംബ്‌ളി, ജി.വി രാജ വരെയുളള റോഡുകളില്‍ അന്നേദിവസം വൈകുന്നേരം 03.00 മണിമുതല്‍ 06.00 മണി വരെയും രാജ് ഭവന്‍, വെളളയമ്ബലം, മ്യൂസിയം, ആര്‍.ആര്‍ ലാംപ്, പാളയം, വി.ജെ.റ്റി, ആശാന്‍ സ്‌ക്വയര്‍, ജനറല്‍ ആശുപത്രി, പാറ്റൂര്‍, നാലുമുക്ക്, പേട്ട, ചാക്ക, അള്‍സെയിന്‍്‌റ്‌സ്, ശംഖുംമുഖം, എയര്‍പോര്‍ട്ട് വരെയുളള റോഡുകളിലും ഗതാഗതനിയന്ത്രണംവും പാര്‍ക്കിംഗ് നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ്.

ട്രാഫിക് സംബന്ധമായ സംശയനിവാരണത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
0471 – 2558731
0471 – 2558732