സ്വാതന്ത്യദിനാഘോഷത്തിനിടെ ഭീകരാക്രമണ ഭീഷണി , ഡല്‍ഹിയില് സുരക്ഷ ശക്തമാക്കി

single-img
5 August 2018

ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കായി തയ്യാറെടുക്കുന്നതിനിടെ ഡൽഹിയിൽ ഭീകരൻ കടന്നുകൂടിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മൗലാന മസൂദ് അസ്ഹറിന്‍റെ സഹോദരൻ മുഫ്തി അബ്ദുൽ റൗഫ് അസ്ഘറിന്‍റെ മുൻ അംഗരക്ഷകൻ മുഹമ്മദ് ഇബ്രാഹിം ആണ് ഡൽഹിയിൽ കടന്നുകൂടിയിരിക്കുന്നത്. രഹസ്യ വിവരത്തെത്തുടർന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു.

സാധാരണ ഓഗസ്റ്റ് പതിനഞ്ചിനോടനുബന്ധിച്ച് സാധാരണ രസഹ്യാന്വേഷണ വിഭാഗം സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്ന പതിവുണ്ട്. എന്നാൽ ഇത്തവണത്തേത് കൃത്യമായ വിവരങ്ങളോടെയാണു മുന്നറിയിപ്പാണ്. മേയ് തുടക്കത്തില്‍ ജമ്മു കശ്മീരിലേക്കു നുഴഞ്ഞു കയറിയ ഇബ്രാഹിം പിന്നീടു ഡൽഹിയിലേക്കു കടന്നെന്നാണു വിവരം. മുഹമ്മദ് ഉമർ എന്ന മറ്റൊരു ഭീകരനും ഇയാൾക്കൊപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ട് .

പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ ഭീകരർ ഇന്ത്യയിൽ ആക്രമണത്തിനു ലക്ഷ്യമിടാനാണു നീക്കമെന്നും റിപ്പോർട്ടുണ്ട്. വിവരം ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. ആഭ്യന്തര സുരക്ഷായോഗം വൈകാതെ ചേര്‍ന്നേക്കും. പത്താൻകോട്ട് ഉൾപ്പെടെ ഭീകരാക്രമണം നടത്തിയതിനു നേതൃത്വം നൽകിയത് മുഫ്തി അബ്ദുൽ റൗഫ് അസ്ഘറർ ആയിരുന്നു. ഇയാളുടെ സഹായിഡൽഹിയിലെത്തിയത് അതീവ സുരക്ഷാവീഴ്ചയായാണ് കണക്കാക്കുന്നത് .