ലോക്‌സഭാ എം.പിയുടെ മകന്‍ പീഡിപ്പിച്ചതായി 11 നഴ്‌സിങ് വിദ്യാര്‍ഥിനികളുടെ പരാതി

single-img
4 August 2018

പതിനൊന്ന് നഴ്‌സിങ് വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ തെലങ്കാന എംപിയുടെ മകനെതിരെ പൊലീസ് കേസെടുത്തു. തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) നേതാവും എംപിയുമായ ഡി. ശ്രീനിവാസന്റെ മകന്‍ സഞ്ജയ്‌ക്കെതിരെയാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

നിസാമാബാദിലെ മുന്‍ മേയര്‍ കൂടിയാണ് സഞ്ജയ്. ശ്രീനിവാസിന്റെ മകനെതിരെ 11 നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയതായി നിസാമാബാദ് നോര്‍ത്ത് അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി. സഞ്ജയ് നടത്തുന്ന ഷാന്‍കരി കോളജ് ഓഫ് നഴ്‌സിങ്ങിലെ വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്.

കോളേജ് ഉടമയായ സഞ്ജയ് തങ്ങളെ ഒട്ടേറെതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇവരുടെ ആരോപണം. തെലങ്കാന ആഭ്യന്തരമന്ത്രി നൈനി നരസിംഹ റെഡ്ഢിയെയും വിദ്യാര്‍ഥിനികള്‍ പരാതിയുമായി സമീപിച്ചിട്ടുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡിലെ 354, 506, 509, 342 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി തെലങ്കാന പൊലീസ് വ്യക്തമാക്കി.