അമേരിക്കയില്‍ അവധിക്കാലം ആഘോഷിച്ച് ദീപികാ പതുക്കോണും രണ്‍വീര്‍ സിംഗും: വീഡിയോ

single-img
4 August 2018

ഫ്‌ലോറിഡയില്‍ കൈകോര്‍ത്തു നടക്കുന്ന താരജോഡികളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. മുംബൈ വിമാനത്താവളത്തില്‍ ദീപികയും രണ്‍വീറും വന്നിറങ്ങിയപ്പോഴുള്ള ചിത്രങ്ങളും ആരാധകര്‍ പകര്‍ത്തി. ഇരുവരും കൈകോര്‍ത്ത് തന്നെയാണ് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയത്.

ദീപികയും രണ്‍വീറും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത ഏറെക്കാലമായി കേള്‍ക്കുകയാണ്. ഇറ്റലിയില്‍ വച്ച് നവംബര്‍ 10ന് വിവാഹമുണ്ടാകുമെന്നും കേള്‍ക്കുന്നു. ഇതിനിടെ ഫ്‌ലോറിഡയില്‍ വച്ച് താരങ്ങളുടെ വീഡിയോ പകര്‍ത്തിയ ആരാധികയോട് ദീപിക മോശമായി പെരുമാറിയെന്നും വാര്‍ത്തയുണ്ട്.

താരങ്ങളുടെ കടുത്ത ആരാധികയായ സൈനബ് ഖാനാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോ പകര്‍ത്തിയപ്പോള്‍ താരങ്ങള്‍ ആക്രമിച്ചെന്നാണ് സൈനബ് ആരോപിക്കുന്നത്. സൈനബ് പകര്‍ത്തിയ വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.