‘മുത്തലാഖില്‍ നിന്നും ഹലാലയില്‍ നിന്നും രക്ഷനേടണോ?; എങ്കില്‍ ഹിന്ദു യുവാക്കളെ വിവാഹം ചെയ്യൂ’; മുസ്‌ലിം സ്ത്രീകളോട് സാധ്വി പ്രാചി

single-img
1 August 2018

മുത്തലാഖ്, നിക്കാഹ് ഹലാല പോലുള്ള ആചാരങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിന്ദു യുവാക്കളെ വിവാഹം ചെയ്യണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. മധുരയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സാധ്വിയുടെ വിവാദ പരാമര്‍ശം.

മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിന്ദു യുവാക്കളെ വിവാഹം ചെയ്യാന്‍ തയ്യാറാകണം. ഇസ്‌ലാം മതം അവരുടെ ജീവിതം നശിപ്പിക്കുകയാണ്. ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിലൂടെ മുത്തലാഖ്, ഹലാല പോലുള്ള ആചാരങ്ങളില്‍ നിന്ന് മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് രക്ഷ നേടാനാകും.

ഇതിലൂടെ ജീവിതം സുരക്ഷിതമാക്കാന്‍ സാധിക്കുമെന്നും സാധ്വി പറഞ്ഞു. മുത്തലാഖിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയ നിദാ ഖാനെ ഹിന്ദു മതത്തിലേക്ക് ക്ഷണിക്കുകയാണെന്നും അവരെ വിവാഹം ചെയ്യാന്‍ ഹിന്ദു യുവാക്കള്‍ തയ്യാറാകുമെന്നും സാധ്വി കൂട്ടിച്ചേര്‍ത്തു.