ലോയ കേസില്‍ ഇനി അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

single-img
31 July 2018

ന്യൂഡല്‍ഹി: സി.ബി.ഐ പ്രത്യേക ജഡ്ജിയായിരുന്ന ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ഇനി അന്വേഷണം വേണ്ടതില്ലെന്ന് സുപ്രീംകോടതി. ബോംബേ അഭിഭാഷക അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ഏപ്രില്‍ 19ന്റെ സുപ്രീംകോടതി വിധിയില്‍ കേസില്‍ അന്വേഷണം വേണ്ടതില്ലെന്നും ലോയയുടേത് സ്വാഭാവിക മരണമാണെന്നും പിന്നില്‍ ദുരൂഹതയില്ലെന്നും ഉത്തരവിട്ടിരുന്നുവെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി.