കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. അബ്ദുറൗഫ് മുസ്‌ലിയാര്‍ മരിച്ചു

single-img
31 July 2018

കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍സംസ്ഥാന വൈസ് പ്രസിഡന്റ് തളിപ്പറമ്പ് ബദരിയ നഗര്‍ സി.പി. അബ്ദുറൗഫ് മുസ്‌ലിയാര്‍ (60) മരിച്ചു. ഇന്ന് പുലര്‍ച്ചെ 2.30 ന് കണ്ണൂര്‍ താണയിലായിരുന്നു അപകടം.

മകളെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കൂട്ടി തിരികെ വരുമ്പോള്‍ ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ തട്ടി സമീപത്തെ വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ അബ്ദുറൗഫ് മുസ്‌ലിയാരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കബറടക്കം ഇന്ന് നാലിന് തളിപ്പറമ്പ് മന്ന മഖാമില്‍. കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ മുശാവറ അംഗമാണ് സി.പി. അബ്ദുറൗഫ് മുസ്‌ലിയാര്‍.