എന്തിന് ഈ അഭ്യാസം; ദുരന്തം ക്ഷണിച്ചു വരുത്താനോ?: വീഡിയോ

single-img
30 July 2018

https://www.instagram.com/p/Bl03HtugX6S/?taken-by=entekottayam

സ്‌കൂട്ടറിന്റെ മുന്നിലിരിക്കുന്ന ചെറിയ കുട്ടിയെക്കൊണ്ട് വാഹനമോടിപ്പിക്കുന്ന രക്ഷിതാവ്. കൂടെ സഹോദരിയെന്ന് തോന്നിപ്പിക്കുന്ന ചെറിയൊരു കുട്ടിയും മാതാവെന്നു തോന്നിപ്പിക്കുന്ന ഒരു സ്ത്രീയും. ഇടപ്പള്ളി ലുലുമാളിന് സമീപത്തു നിന്നാണ് ഇങ്ങനെയൊരു കാഴ്ച.

വീഡിയോ എന്ന് ചിത്രീകരിച്ചതാണെന്നതിന് വ്യക്തതയില്ലെങ്കിലും പച്ചയായ നിയമലംഘനത്തിന്റെ നേര്‍ക്കാഴ്ചയാണിത്. രണ്ടു കുഞ്ഞുങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പിക്കാത്ത, കുഞ്ഞിന്റെ ഡ്രൈവിങ്ങിനു ഒത്താശ ചെയ്യുന്ന പിതാവിന്റെയും മാതാവിന്റെയും ഭാവം ഭീതിജനിപ്പിക്കുന്നതാണ്. വീഡിയോ വൈറലായതോടെ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.