റേഷന്‍ ആനുകൂല്യങ്ങള്‍ കിട്ടുന്നില്ല ;ആലുവ താലൂക്ക് സപ്ലൈ ഓഫീസില്‍ പെട്രോളിച്ച് ആത്മഹത്യാശ്രമം

single-img
28 July 2018

കൊച്ചി : സപ്ലൈ ഓഫീസില്‍ ആത്മഹത്യാ ശ്രമം. ആലുവ സപ്ലൈ ഓഫീസിലായിരുന്നു സംഭവം. റേഷന്‍ ആനുകൂല്യങ്ങള്‍ കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആലുവ എടത്തല സ്വദേശി അബ്ദുറഹ്മാന്‍ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോളൊഴിച്ച്‌ ഇയാള്‍ സപ്ലൈ ഓഫീസില്‍ എത്തുകയായിരുന്നു. ഓഫീസിലുള്ളവര്‍ ഇടപെട്ട് അബ്ദു റഹ്മാനെ പിന്തിരിപ്പിക്കുകയായിരുന്നു.