ജോലി സ്ഥിരപ്പെടുത്താന്‍ തലമൊട്ടയടിച്ച് അധ്യാപകരുടെ സമരം

single-img
26 July 2018

തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വ്യത്യസ്ത സമരമാര്‍ഗ്ഗവുമായി ഒരു സംഘം അധ്യാപകര്‍. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ താല്‍ക്കാലിക അധ്യാപകര്‍, ജോലി സ്ഥിരപ്പെടുത്താനും ശമ്പള വര്‍ദ്ധനവിനുമായാണ് തലമൊട്ടയടിച്ച് സമരം നടത്തിയത്.

നൂറ് കണക്കിന് അധ്യാപകരാണ് ഇത്തരത്തില്‍ പ്രതിഷേധിച്ചത്. രണ്ടുമാസത്തോളമായി അധ്യാപകര്‍ ഈ ആവശ്യമുന്നയിച്ച് ഇവിടെ സമരത്തിലാണ്. അധ്യാപകരുടെ സംഘടനയായ യുപി ശിക്ഷമിത്ര സംഘിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

തങ്ങളുടെ സമരം അവഗണിച്ച സര്‍ക്കാര്‍ നയത്തിനെതിരെ കരിദിനം പ്രഖ്യാപിച്ച ദിവസമായിരുന്നു തലമുണ്ഠനം ചെയ്തുള്ള പ്രതിഷേധം. സമരക്കാരുടെ സംഘടനയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.