രണ്ട് ജില്ലകളിലെ ചില വിദ്യാലയങ്ങൾക്ക് അവധി

single-img
24 July 2018

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിന് ശമനമുണ്ടാകാത്ത സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ ചില പ്രദേശങ്ങളിലെ വിദ്യാലയങ്ങൾക്ക് അതത് ജില്ലാ കളക്‌ടർമാർ ബുധനാഴ്‌ച അവധി പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാലയങ്ങൾക്കും ജില്ലാ കളക്‌ടർ ബുധനാഴ്‌ച അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാലയങ്ങൾക്കും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും അവധിയായിരിക്കും.