സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഇറങ്ങിത്തിരിച്ച മനോരമ ചാനല്‍ നാണംകെട്ടു; അന്തിചര്‍ച്ച പൊളിഞ്ഞ് പാളീസായത് ഇങ്ങനെ: വീഡിയോ

single-img
23 July 2018

ആലപ്പുഴയിലെ പല വീടുകളും ഇപ്പോഴും വെള്ളക്കെട്ടിലാണ്. കുട്ടനാടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് സംഭവിച്ചത്. മഴ ദുരിതം വിതച്ച പല സ്ഥലങ്ങളും പൂര്‍വാവസ്ഥയിലേക്ക് മടങ്ങി തുടങ്ങിയപ്പോഴും കുട്ടനാട്ടിലെ ജനജീവിതങ്ങളില്‍ ഏറിയപങ്കും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്.

എന്നാല്‍ കുട്ടനാട്ടുകാര്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ സര്‍ക്കാര്‍ ആവശ്യത്തിന് സഹായം ലഭ്യമാക്കുന്നുണ്ടെന്നും ആളുകള്‍ അവിടെ സുഖമായാണ് കഴിയുന്നത് എന്നും മന്ത്രി ജി സുധാകരന്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്ക വിഷയം എടുത്തിട്ട് സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് പല മാധ്യമങ്ങളും ശ്രമിച്ചത്.

കഴിഞ്ഞ ദിവസം ‘കുട്ടനാടിന്റെ കണ്ണീര്‍ ഏറ്റെടുക്കുമോ കേരളം’ എന്ന വിഷയത്തിലാണ് മനോരമ ചാനല്‍ ചര്‍ച്ച നടത്തിയത്. നിഷയായിരുന്നു ചര്‍ച്ച നയിച്ചത്. കോണ്‍ഗ്രസ് നേതാവ് ഷുക്കൂര്‍, സിപിഎം നേതാവ് എച്ച് സലാം, ബിജെപി നേതാവ് കെ സോമന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

കുട്ടനാട്ടില്‍ അരിയും അടുപ്പും ശുചിമുറി പോലും ഇല്ലാത്ത സ്ത്രീകളെ ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ കണ്ടു എന്നു പറഞ്ഞാണ് നിഷ ചര്‍ച്ച തുടങ്ങിയത്. സിപിഎം നേതാവ് ഒഴികെ എല്ലാവരും സര്‍ക്കാരിനെ ആവുന്ന തരത്തില്‍ പ്രതിരോധത്തിലാക്കുകയും ചെയ്തു.

എന്നാല്‍ ചര്‍ച്ച അവസാനിപ്പിക്കാന്‍ നേരം ആലപ്പുഴ പള്ളാത്തുരുത്തിയില്‍ നിന്നും റിപ്പോര്‍ട്ടര്‍ ബിപിന്‍ ചെയ്ത ലൈവ് റിപ്പോര്‍ട്ടാണ് മനോരമയ്ക്ക് തിരിച്ചടിയായത്. ദുരിതത്തിന്റെ നേര്‍ക്കാഴ്ച കാണാന്‍ പ്രേക്ഷകരെ കൊണ്ടുപോയ മനോരമ ഇവിടെ അക്ഷരാര്‍ത്ഥത്തില്‍ നാണം കെട്ടു.

ക്യാമ്പില്‍ തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും ഇല്ലെന്നും വീട്ടിലുള്ളതിനേക്കാള്‍ സുഖമാണെന്നും സ്ത്രീകള്‍ പറഞ്ഞു. ആവശ്യത്തിന് ഭക്ഷണവും വെള്ളവും എല്ലാം ലഭിക്കുന്നുണ്ടെന്നും പാട്ടുപാടിയും കഥപറഞ്ഞും ആഘോഷമായി തന്നെയാണ് സമയം ചിലവഴിക്കുന്നതെന്നും കൂടി പറഞ്ഞപ്പോള്‍ മനോരമയുടെ ചര്‍ച്ച പൊളിഞ്ഞു എന്നു മാത്രമല്ല, ചാനലിന് തന്നെ വലിയ നാണക്കേടാവുകയും ചെയ്തു.