മൂന്നുകാറുകള്‍ ഇടിച്ചുതെറിപ്പിച്ച ബിഎംഡബ്ല്യു ഓടിച്ചിരുന്ന സീരിയല്‍ താരം അറസ്റ്റില്‍

single-img
22 July 2018

പ്രമുഖ ഹിന്ദി ടെലിവിഷന്‍ താരം സിദ്ധാര്‍ഥ് ശുക്ലയുടെ കാര്‍ നിയന്ത്രണം വിട്ട് മൂന്ന് കാറുകളിലിടിച്ചു. മുംബൈയിലെ ഒശിവാര മേഖലയിലാണ് സംഭവമുണ്ടായത്. ശുക്ലയോടിച്ച ബി.എം.ഡബ്ല്യൂ എക്‌സ് 5 മൂന്ന് കാറുകളിലിടിച്ച് ഡിവൈഡറിലേക്ക് പാഞ്ഞുകയറി. ഇന്നലെ വൈകീട്ട് ആറ് മണിക്കായിരുന്നു സംഭവം.

അപകടത്തില്‍ മൂന്നു പേര്‍ക്ക് നിസാര പരിക്കേറ്റു. സിദ്ധാര്‍ഥിനെ കസ്റ്റഡിയിലെടുത്ത ശേഷം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി. ജനപ്രിയ ഹിന്ദി പരമ്പരകളായ ബാലികാവധു, ബാബുല്‍ കാ ആംഗന്‍ ഛൂട്ടേ നാ എന്നിവയില്‍ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. ഹംപ്റ്റി ശര്‍മ കി ദുല്‍ഹനിയ, സൂര്‍മ തുടങ്ങിയ സിനിമകളിലും സിദ്ധാര്‍ഥ് അഭിനയിച്ചിട്ടുണ്ട്