ട്രംപിനേയും പുടിനേയും മോര്‍ഫ് ചെയ്ത് ഒറ്റചിത്രമാക്കി -ടൈം മാഗസിന്‍റെ കവര്‍പേജ് ശ്രദ്ധേയം

single-img
21 July 2018

ടൈം മാഗസിന്‍റെ പുതിയ ലക്കത്തിന്‍റെ കവര്‍പേജിലാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനേയും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിനേയും മോര്‍ഫ് ചെയ്ത് ഒറ്റചിത്രമാക്കിയിരിക്കുന്നത്. ഹെല്‍സിങ്കിയിലെ ഇരുനേതാക്കളുടേയും നിര്‍ണ്ണായക കൂടിക്കാഴ്ചയെ വിമര്‍ശിച്ച് “ദി സമ്മിറ്റ് ക്രൈസിസ് ‘ എന്ന തലക്കെട്ടോടെയാണ് മാഗസിന്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ഉച്ചകോടിക്കിടെ , വിവാദമായ അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ വിഷയത്തില്‍ ട്രംപിന്‍റെ മലക്കം മറിച്ചിലാണ് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയത്. അമേരിക്കന്‍ ഇന്‍റലീജന്‍റ്സ് റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ടാണ് റഷ്യയ്ക്ക് അനുകൂലമായ നിലപാട് ട്രംപ് എടുത്തത്. അമേരിക്കയുടെ തെരഞ്ഞെടുപ്പില്‍ പുടിനോ റഷ്യയോ ഇടപെടുമെന്ന് താന്‍ കരുതുന്നില്ല എന്നാണ് ട്രംപ് ഹെല്‍സിങ്കിയില്‍ പ്രതികരിച്ചത്.

 

 

തന്‍റെ പ്രസ്താവന വിവാദമായതോടെ ട്രംപ് പിന്നീട് അത് തിരുത്തുകയും ചെയ്തു. നാക്ക് പിഴയാണെന്ന് പറഞ്ഞ് തലയൂരി.

ടൈം മാഗസിന്‍റെ പുതിയ കവര്‍പേജ് എന്തായാലും ഇതിനോടകം ഏറെ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.