മോശമായി പെരുമാറിയ പുരുഷനോട് റസ്റോറന്‍റിലെ ജീവനക്കാരി പ്രതികരിച്ചതെങ്ങനെയെന്ന് നോക്കാം- വീഡിയോ

single-img
21 July 2018

ജോര്‍ജ്ജിയയിലാണ് സംഭവം. റസ്റ്റോറിന്‍റെ പാചകമുറിയില്‍ ജോലിയിലേര്‍പ്പെട്ടിരുക്കുന്ന സ്ത്രീയോട് ഒരു പുരുഷന്‍ മോശമായി പെരുമാറി. നിമിഷ നേരം കൊണ്ട് അവള്‍ അവനെ തൂക്കിയെടുത്ത് ഒരേറ് കൊടുത്തു. കണക്കിന് ചീത്തയും പറഞ്ഞു. താക്കീതും നല്‍കി . അവിടെ തീര്‍ന്നു അവന്‍റെ ഞരന്പുരോഗം.

സിസിടിവി ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെ പ്രചരിച്ചപ്പോള്‍ എമിലിയ ഹാല്‍ഡണ്‍ എന്ന 21കാരി മിടുക്കിയെ നിരവധിപേരാണ് അഭിന്ദിച്ചത്. ഇത്തരം പുരുഷന്മാര്‍ക്ക് തക്ക ശിക്ഷ കയ്യോടെ കിട്ടിയാല്‍ പല പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്ന് എമിലിയ കാണിച്ചുതരുന്നു.

 

വീഡിയോ വൈറലായതോടെ തന്നെ അഭിനന്ദിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി എമിലിയ ഫെയ്സ്ബുക്ക് പോസ്റ്റിട്ടു.

“എന്‍റെ പ്രവൃത്തി മറ്റ് സ്ത്രീകള്‍ക്കും ധൈര്യം പകരുകയാണെങ്കില്‍ അതില്‍ ഞാന്‍ അഭിനന്ദിക്കുന്നു. നാം നമ്മുടെ സ്വന്തം വ്യക്തിത്വത്തിലും നിലപാടിലും എപ്പോഴും ഉറച്ചുനില്‍ക്കണം.” -എമിലിയ കുറിച്ചു.