പ്രളയബാധിത പ്രദേശങ്ങള്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണം നിഷേധിച്ച് ജി.സുധാകരന്‍:സഹായമെത്തിച്ചിരുന്നു

single-img
21 July 2018


ആലപ്പുഴ: ആലപ്പുഴയില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ മന്ത്രിമാര്‍ ഇതുവരെ സന്ദര്‍ശിക്കാത്ത സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി ജി.സുധാകരന്‍ . ആരോപണം ശരിയല്ലെന്നും ദുരിതബാധിതര്‍ക്കാവശ്യമായ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ദുരിതബാധിതരെ പല ക്യാമ്പുകളിലേക്ക് സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും വൈദ്യസഹായവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും സുധാകരന്‍ പ്രതികരിച്ചു.

ആരോപണങ്ങള്‍ രാഷ്ട്രീയ വിരോധം വെച്ചാണെന്ന് കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിയും പ്രതികരിച്ചു. വിവിധ ബോട്ടുകളിലും, തോണികളിലുമായാണ് ക്യാമ്പുകളിലെല്ലാം ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചത്. പ്രളയ ബാധിത പ്രദേശം സന്ദര്‍ശിക്കുക എന്നതിനപ്പുറം അവര്‍ക്കാവശ്യമായ വൈദ്യ, ഭക്ഷ്യ സഹായങ്ങള്‍ എത്തുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണ് ഒരു എം.എല്‍.എ എന്ന നിലയില്‍ താന്‍ ആദ്യം ചെയ്തതെന്ന് തോമസ് ചാണ്ടി പറഞ്ഞു.