പുതിയ നൂറ് രൂപ നോട്ട് വരുന്നു;നോട്ടിന്‍റെ നിറം “വയലറ്റ്’

single-img
19 July 2018


ന്യൂഡല്‍ഹി: നൂറു രൂപയുടെ പുതിയ കറന്‍സി നോട്ട് വരുന്നു നിറം വയലറ്റ് ആയിരിക്കും. നിലവിലുള്ള നൂറു രൂപ നോട്ടിനെക്കാള്‍ ചെറുതായിരിക്കും പുതിയ നോട്ട്. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയ ഗുജറാത്തിലെ സരസ്വതി നദീതീരത്തുള്ള ‘റാണി കി വവ്’ എന്ന ചരിത്ര സ്മാരകത്തിന്റെ ചിത്രം നോട്ടിന്റെ പിന്‍ഭാഗത്ത് ആലേഖനം ചെയ്യും.

2005ല്‍ ​പു​റ​ത്തി​റ​ക്കി​യ മ​ഹാ​ത്മാ​ഗാ​ന്ധി സീ​രി​സി​ലു​ള്ള നോ​ട്ടു​ക​ളി​ല്‍ ചെ​റി​യ മാ​റ്റം വ​രു​ത്തി​യാ​ണ് പു​തി​യ നോ​ട്ടു​ക​ള്‍ ഇ​റ​ക്കു​ന്ന​ത്.സൂ​ക്ഷ്മ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടു കൂ​ടി​യ​താ​ണ് പു​തി​യ നൂ​റു രൂ​പ നോ​ട്ട്.

മ​ധ്യ​പ്ര​ദേ​ശി​ലെ ദേ​വാ​സി​ലെ ബാ​ങ്ക് നോ​ട്ട് പ്ര​സി​ല്‍ നോ​ട്ടു​ക​ളു​ടെ അ​ച്ച​ടി അ​ച്ച​ടി തു​ട​ങ്ങി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. അ​ടു​ത്ത ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ നോ​ട്ട് പു​റ​ത്തി​റ​ക്കാ​നു​മെ​ന്നാ​ണ് റി​സ​ര്‍​വ് ബാ​ങ്ക് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.