ദിലീപ് ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ല – നിര്‍മ്മാതാവ് സുരേഷ് കുമാര്‍

single-img
19 July 2018

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വരുന്ന വാര്‍ത്തകള്‍ വാസ്ത വിരുദ്ധമെന്നും ദിലീപ് അങ്ങനെയൊന്നും ചെയ്യുമെന്ന് താന്‍ ഒരിക്കലും വിശ്വസിക്കില്ലെന്നും നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ .

“ദിലീപിനെ ആരോ കുടുക്കിയതാണ്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന് ഒരു പങ്കുമില്ലെന്ന് നൂറു ശതമാനവും വിശ്വസിക്കുന്നു’- സുരേഷ് കുമാര്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

”സിനിമാ രംഗത്തുള്ളവരോ ചിലപ്പോള്‍ പുറത്തുള്ളവരോ ആകാം ദിലീപിനെ കുടുക്കിയത്. എന്‍റെ സിനിമയില്‍ ആദ്യമായി അസിസ്റ്റന്‍റ് ഡയറക്ടറായി വരുന്ന കാലം മുതല്‍ ദിലീപിനെ അടുത്തറിയാം. ഒരിക്കലും അങ്ങനെ ചെയ്യുന്ന ആളല്ല ദിലീപ് “‘- സുരേഷ് കുമാര്‍ പറഞ്ഞു

സംഘടനയില്‍ നിന്ന് ദിലീപിനെ പുറത്താക്കുന്പോള്‍ അദ്ദേഹത്തിന്‍റെ വിശദീകരണം ഒരിക്കലും ചോദിച്ചിരുന്നില്ലെന്നും അതിനുള്ള അവസരം നല്‍കിയില്ലെന്നും സുരേഷ് കുറ്റപ്പെടുത്തി. സംഭവങ്ങള്‍ പലതും മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ചതാണെന്നും സുരേഷ് പറഞ്ഞു.

സ്ത്രീ വിഷയത്തില്‍ ആരോപണവിധേയരായ മന്ത്രിയും എംഎല്‍എയും ഇവിടെ രാജിവച്ചില്ല. അപ്പോള്‍ ദിലീപിന്‍റെ രാജിക്കായി മാത്രം എന്തിനാണ് നിലവിളിക്കുന്നതെന്നും സുരേഷ് കുമാര്‍ ചോദിച്ചു