പ്രഭാസ് -അനുഷ്ക പ്രണയം;വിവാഹ വാര്‍ത്തയില്‍ വിശദീകരണവുമായി അനുഷ്‌കയുടെ അമ്മ

single-img
19 July 2018

ബാഹുബലിയിലെ താരജോഡികളായ പ്രഭാസും അനുഷ്ക ഷെട്ടിയും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്നു എന്നുമുള്ള വാര്‍ത്ത ഏറെ താല്‍പ്പര്യത്തോടെയാണ് ആരാധകര്‍ വീക്ഷിച്ചത്. സിനിമ വന്‍ ഹിറ്റായതോടെ തന്നെ ജീവിതത്തിലും ഇരുവരും ജോഡികളാകാന്‍ തീരുമാനിച്ച വിവരം പുറത്തായി. ആരാധകര്‍ ഇത് ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തു.

അതേസമയം, വാര്‍ത്ത താരങ്ങള്‍ ഇതുവരെ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ഇപ്പോള്‍ അനുഷ്കയുടെ അമ്മയുടെ ഭാഗത്ത് നിന്ന് പ്രതികരണം വന്നിരിക്കുന്നത്. തന്‍റെ മകളേയും പ്രഭാസിനേയും ചേര്‍ത്ത് പറുന്ന കഥകളിലൊന്നും യാതൊരു സത്യവുമില്ല എന്നാണ് അനുഷ്കയുടെ അമ്മ പ്രഫുല്ല ഷെട്ടി വെളിപ്പെടുത്തിയത്.

ഒരു തെലുങ്ക് മാധ്യമമാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. അനുഷ്കയും പ്രഭാസും നല്ല സുഹൃത്തുക്കള്‍ മാത്രമാണ്. ഇരുവരേയും ചുറ്റിപ്പറ്റി പരക്കുന്നത് വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണെന്നും പ്രഫുല്ല ഷെട്ടി വ്യക്തമാക്കി.

ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും അവര്‍ നല്ല ജോഡികളാണെന്നും എന്നാല്‍ അതിനപ്പുറം വേറൊന്നും ഇല്ല എന്നുമാണ് അനുഷ്കയുടെ അമ്മ തുറന്നുപറയുന്നത്.