പെരുമ്പാവൂരില്‍ കാറും ബസ്സും കൂട്ടിയിടിച്ച് അഞ്ച് മരണം;അപകടത്തിൽ പെട്ടത് സുഹൃത്തിനെ ഗള്‍ഫിലേക്ക് യാത്രയാക്കാന്‍ പോയ സംഘത്തിന്റെ കാര്‍.

single-img
19 July 2018

പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശികളാണു അപകടത്തിൽപ്പെട്ടത്. ജെറിൻ (22), ഉണ്ണി (20), വിജയൻ, കിരൺ (21), ജിനീഷ് (22) എന്നിവരാണ് മരിച്ചത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ ജി​ബി​ൻ, സു​ജി​ത് എ​ന്നി​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജി​ബി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജി​ബി​നെ വി​ദേ​ശ​ത്തേ​ക്ക് യാ​ത്ര​യാ​ക്കാ​ൻ പോ​കും വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഏ​ഴു പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ സാ​ൻ​ജോ ആ​ശു​പ​ത്രി​യി​ലും പെ​രു​ന്പാ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലു​മാ​യി സു​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ലോറിയെ ഓവര്‍ടേക്ക് ചെയ്ത് കുതിക്കുകയായിരുന്ന കാര്‍ ബസ്സിലേക്ക് ഇടിച്ചുകയറുകയായിരു എന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ച ജെറിന്റെ സഹോദരന്‍ ആണ് ജിബിന്‍.