പഴയ ഏതു ബ്രാന്റ് ഫോണും 501 രൂപയും നൽകുന്നവർക്ക് പുതിയ ജിയോ ഫോൺ ജൂലൈ 20 മുതൽ

single-img
19 July 2018

പഴയ മൊബൈൽ ഫോണുകൾ കൈമാറി പകരം പുതിയ ജിയോ ഫോൺ സ്വന്തമാക്കാനുള്ള ‘ജിയോഫോൺ മൺസൂൺ ഹങ്കാമ’ പദ്ധതി ജൂലൈ 20ന് നിലവിൽ വരും. പ്രവർത്തനക്ഷമമായ പഴയ ഏതു ബ്രാന്റ് ഫോണും 501 രൂപയും നൽകി പുതിയ ജിയോഫോൺ സ്വന്തമാക്കാം. കുറഞ്ഞ ചിലവിൽ ജിയോ ഇന്റർനെറ്റ് സേവനങ്ങൾ മികച്ച രീതിയിൽ ലഭ്യമാക്കുവാനുള്ള അവസരമാണ് ഉപഭോക്താക്കൾക്കായി ജിയോ ഒരുക്കുന്നത്.

ഓഗസ്റ്റ് 15 ഫേസ്ബുക്കും, വാട്ട്സ്ആപ്പും, യുട്യൂബും ഉപഭോക്താക്കൾക്ക് ജിയോഫോണിൽ ലഭ്യമാകും.

ജിയോ ഫോണുകളിലൂടെ പരിധിയില്ലാത്ത 4 ജി ഇന്റർനെറ്റും ഫേസ്‌ബുക്കും യൂട്യുബും വാട്ട്സ് ആപ്പുമൊക്കെ ലഭ്യമാക്കുന്നതിലൂടെ വിദ്യാഭ്യാസം, വിനോദം, വിവരശേഖരണം തുടങ്ങിയ മേഖലകളെ പുനർ നിർവചിക്കുകയാണ് ജിയോ ഫോണിലൂടെ റിലയൻസ് ജിയോ. പ്രേത്യേക വോയ്‌സ് കമാൻഡ് സംവിധാനവും ജിയോഫോണിലുണ്ടാകും. ആദ്യമായി ജിയോ ഫോൺ ഉപയോഗിക്കുന്ന ഒരാൾക്ക് വളരെലളിതമായി സമൂഹ മാധ്യമ ആപ്പുകൾ കൈകാര്യം ചെയ്യാനാകും. വോയ്‌സ് കമാൻഡ് ഫീച്ചറിലൂടെ ഫോൺ വിളികൾ, . മെസ്സേജിങ്, ഇന്റർനെറ്റ് പരതൽ, വീഡിയോ, സംഗീതം എന്നിവയൊക്കെ വളരെ ലളിതമായി വിനിയോഗിക്കാനാകും.