ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യുവാവിന്റെ അഭ്യാസം; കളി കാര്യമായി: ഞെട്ടിക്കുന്ന വീഡിയോ

single-img
18 July 2018

അതിരുവിട്ട സാഹസമാണ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യുവാവ് കാണിച്ചത്. എക്‌സ് പ്രസ് ട്രെയിനിന്റെ ജനല്‍കമ്പിയില്‍ കിലോമീറ്ററുകളോളം തൂങ്ങിക്കിടന്നു. ഒടുവില്‍ ട്രെയിനില്‍ നിന്ന് യുവാവ് താഴേക്ക് നിലംപതിക്കുന്നതും വീഡിയോയില്‍ കാണാം.

ഒപ്പമുണ്ടായിരുന്ന യാത്രക്കാരില്‍ ആരോ ആണ് വീഡിയോ പകര്‍ത്തിയത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. യുവാവ് ആരെന്നോ അയാള്‍ക്ക് എന്ത് സംഭവിച്ചെന്നോ വ്യക്തമല്ല.