നാളെയും സ്‌കൂളുകള്‍ക്ക് അവധി: 19, 20 തീയതികളിലെ എംജി പരീക്ഷ മാറ്റി

single-img
18 July 2018

എംജി സര്‍വകലാശാല 19, 20 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. മഴ കാരണം തിങ്കളാഴ്ച മുതല്‍ എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. മാറ്റിയ പരീക്ഷകള്‍ എന്നു നടത്തുമെന്നു അറിയിച്ചിട്ടില്ല.

അതിനിടെ, ആലപ്പുഴ ജില്ലയില്‍ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ പ്രഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെയും മറ്റു താലൂക്കുകളില്‍ പ്രഫഷണല്‍ കോളേജുകള്‍ക്ക് ഒഴികെയും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കുറവായിരുന്നെങ്കിലും പല പ്രദേശങ്ങളിലും വെള്ളക്കെട്ട് കുറയാത്തതിനാലാണ് അവധി പ്രഖ്യാപിച്ചത്.