ലൈവ് ചാനല്‍ ചര്‍ച്ചക്കിടെ ഇമാമും അഭിഭാഷകയും തമ്മില്‍ ‘പൊരിഞ്ഞ തല്ല്’: വീഡിയോ

single-img
18 July 2018

മുത്തലാഖിനെക്കുറിച്ചുള്ള സീ ഹിന്ദുസ്ഥാന്‍ ചാനല്‍ ചര്‍ച്ചക്കിടെയാണ് ഉത്തര്‍പ്രദേശ് ഷഹര്‍ ഇമാം മുഫ്തി അസാസ് അഷ്‌റദും സുപ്രീം കോടതി അഭിഭാഷകയായ ഫറാ ഫൈസിയും തമ്മില്‍ അടിയുണ്ടായത്. മുത്തലാഖ് വിഷയത്തില്‍ മുസ്ലിം മത പുരോഹിതരാണ് തടസം നില്‍ക്കുന്നതെന്ന് ഫറാ ഫൈസി പറഞ്ഞു.

തുടര്‍ന്ന് സ്ത്രീകളെയും പൊതുപ്രവര്‍ത്തകരായ സ്ത്രീകളെക്കുറിച്ചും മോശം അഭിപ്രായം നടത്തിയ മൗലാനയെ ഫൈസി ചോദ്യം ചെയ്തു. ഇതില്‍ ക്ഷൂഭിതനായി എഴുന്നേറ്റ ഇമാം മുഫ്തി അസാസ് അഷ്‌റദ് ഫറാ ഫൈസിയോട് കയര്‍ത്തു സംസാരിക്കുകയും അസഭ്യം പറയുകയുമായിരുന്നു.

ഇതോടെ കാര്യങ്ങള്‍ കൈവിട്ടു. ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. ടിവി ആങ്കറും ക്യാമറാ പ്രവര്‍ത്തകരും ഓടിയെത്തി ഇരുവരേയും പിടിച്ചു മാറ്റി. തത്സമയം നടന്ന സംഭവത്തെ തുടര്‍ന്ന് പോലീസെത്തി മൗലാനയെ കസ്റ്റഡിയിലെടുത്തു.