”മമ്മൂക്ക പെണ്ണായിരുന്നെങ്കില്‍ ഞാന്‍ ബലാത്സംഗം ചെയ്‌തേനെ”; സംവിധായകന്റെ പരാമര്‍ശം വിവാദമാകുന്നു

single-img
16 July 2018

പേരന്‍പ് സിനിമയില്‍ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് തമിഴ് സംവിധായകന്‍ മിഷ്‌കിന്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. മമ്മൂട്ടി പെണ്ണായിരുന്നെങ്കില്‍ താന്‍ പ്രേമിച്ചേനെയെന്നും ചിലപ്പോള്‍ ബലാത്സംഗം ചെയ്‌തേനെയെന്നുമാണ് മിഷ്‌കിന്‍ പറഞ്ഞത്. റാം സംവിധാനം ചെയ്ത പേരന്‍പ് സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു മിഷ്‌കിന്‍ ഇക്കാര്യം പറഞ്ഞത്.

”നമ്മുടെ വീട്ടിലെ എല്ലാ കുടുംബങ്ങളും കാണേണ്ട സിനിമയാണ് പേരന്‍പ്. ഇതിന്റെ ഒറിജിനല്‍ ഡിവിഡി എല്ലാവരും വീട്ടില്‍ മേടിച്ച് വെയ്ക്കണം. വരും തലമുറയെയും ഈ സിനിമ കാണിക്കണം.’ ‘സിനിമയിലേയ്ക്ക് വരുന്ന അസിസ്റ്റന്‍സിനോട് കൂടുതലായി ഇതിനെക്കുറിച്ച് പഠിക്കാന്‍ സെവന്‍ സാമുറായി കാണുവാന്‍ ഞാന്‍ പറയുമായിരുന്നു. എന്നാല്‍ ഇനി ഞാന്‍ പറയും നിങ്ങള്‍ പേരന്‍പ് കണ്ട് പഠിക്കാന്‍.’

‘മമ്മൂക്ക സാര്‍ താങ്കള്‍ എവിടെയായിരുന്നു. അദ്ദേഹം ഒരു മികച്ച നടനാണെന്ന് തെളിയിക്കുന്ന ഒരു ക്ലോസ്അപ്പ് ഷോട്ട് ചിത്രത്തിലുണ്ട്. സത്യം, ഞാന്‍ പറയുന്ന ഈ വാക്കുകള്‍ ഓര്‍ത്തു വയ്ക്കൂ, മറ്റാരെങ്കിലുമാണ് ഈ സിനിമയില്‍ അഭിനയിച്ചിരുന്നത് എങ്കില്‍ നാം പേടിച്ചു പോയേനെ. തമിഴ്‌സിനിമയിലെ ഏറ്റവും മികച്ച ക്ലോസ്അപ്പ് ഷോട്ട് ആയിരിക്കും ഈ സിനിമയിലേത്.’

‘മമ്മൂട്ടിയെ തിരഞ്ഞെടുത്തതില്‍ ഞാന്‍ റാമിനെ അഭിനന്ദിക്കുന്നു. സിനിമ കാണുമ്പോള്‍ മമ്മൂക്ക സാറിനെ മാത്രമേ കാണുന്നുള്ളു. മമ്മൂക്ക ഒരു യുവതിയായ സത്രീ ആയിരുന്നുവെങ്കില്‍ ഞാന്‍ തീര്‍ച്ചയായും പ്രേമിച്ചേനേ. അല്ലെങ്കില്‍ ബലാത്സംഗം ചെയ്‌തേനേ. അദ്ദേഹം മികച്ച നടനാണ്. ഒരു പാഠപുസ്തകം. അദ്ദേഹം സിനിമയില്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്.’–മിഷ്‌കിന്‍ പറഞ്ഞു.