സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചരണം; താന്‍ മോദിയെ പുകഴ്ത്തി സംസാരിച്ചിട്ടില്ല; ഫെയ്‌സ്ബുക് ലൈവില്‍ ടിനി ടോം

single-img
15 July 2018

Posted by Tiny Tom on Saturday, July 14, 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചെന്ന ആരോപണം നിഷേധിച്ചു ചലച്ചിത്രതാരം ടിനി ടോം. ഫെയ്‌സ്ബുക് ലൈവിലൂടെയാണ് ആരോപണം ടിനി ടോം നിഷേധിച്ചത്. ‘ഉളിയന്നൂര്‍ തച്ചന്‍’ എന്ന വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടില്‍ താന്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നതായി വാര്‍ത്ത വന്നിരുന്നു. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല. എനിക്ക് രാഷ്ട്രീയമില്ല. എന്നെ തെറ്റിദ്ധരിക്കരുതെന്ന് അപേക്ഷിക്കുന്നുവെന്നും ടിനി ടോം പറഞ്ഞു.

‘ഇന്ത്യ യഥാര്‍ഥ ഇന്ത്യ ആയത് ശ്രീ നരേന്ദ്ര മോദിജി പ്രധാനമന്ത്രി ആയതിനുശേഷമാണ്. അന്ധമായ ബിജെപി വിരോധം കാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹം ചെയ്ത നല്ലകാര്യങ്ങളെ പോലും അംഗീകരിക്കാന്‍ തയാറാകുന്നില്ല’ എന്ന് ടിനി ടോം പറഞ്ഞതായിട്ടായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം.