മകള്‍ മരിച്ചപ്പോള്‍ ഫെയ്‌സ് ബുക്കിന്റെ അവകാശം അമ്മയ്ക്ക് നല്‍കി; കോടതിയുടെ നിര്‍ണായക വിധി

single-img
15 July 2018

മരിച്ച മകളുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ടിന് ഇനി അമ്മയ്ക്കാണ് അവകാശമെന്ന് ജര്‍മ്മന്‍ കോടതി വിധിച്ചു. 2015ല്‍ മരിച്ച 15 കാരിയുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് അമ്മയ്ക്ക് കൈമാറാന്‍ കോടതി വിധിച്ചു. ഡിജിറ്റല്‍ അനന്തരാവകാശം സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരിക്കും ഒരു പക്ഷേ ഈ വിധി

ഡയറി, സ്വകാര്യ കത്തുകള്‍ എന്നിവയുടെ അവകാശം മാതാപിതാക്കള്‍ക്ക് ലഭിക്കുന്നതുപോലെ തന്നെ ഡിജിറ്റല്‍ അവകാശവും ലഭിക്കണമെന്ന് കോടതി വ്യക്തമാക്കി. മരിച്ചയാളുട ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഓര്‍മ്മയായി സൂക്ഷിക്കാന്‍ ഫെയസ്ബുക്ക് അനുവദിക്കുന്നുണ്ട്. എന്നാല്‍ അതില്‍ ലോഗ് ഇന്‍ ചെയ്യാന്‍ ആരേയും അനുവദിക്കുന്നില്ല.