‘ഭക്ഷണം കഴിച്ച് മതിയായേ’; തായ്‌ലണ്ടിലെ കുട്ടികള്‍

single-img
14 July 2018

17 ദിവസം തായ്‌ലണ്ടിലെ ഗുഹയില്‍ ആഹാരം കഴിക്കാതിരുന്നതിന്റെ വിഷമം തീര്‍ത്തുകൊണ്ടിരിക്കുകയാണ് ആ ബാലന്മാര്‍. കുട്ടികള്‍ക്ക് വയറ് നിറയെ രുചിയുള്ള വിഭവങ്ങള്‍ നല്‍കാന്‍ റെസ്റ്റോറന്റുകളും ഹോട്ടലുകളും മത്സരിക്കുന്നു. ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ് കുട്ടികളും കോച്ചും.

എന്നാല്‍ ഇവര്‍ക്ക് സാധാരണ ആഹാരം കഴിക്കാനായതോടെ വിരുന്ന് നല്‍കാനുള്ള തത്രപ്പാടിലാണ് നാട്ടുകാര്‍. കോഴിമുട്ട, പോര്‍ക്ക് തുടങ്ങി പലതരം മെനുവാണ് കുട്ടികളെ സന്തോഷിപ്പിക്കാനായി ഒരുക്കിയിട്ടുള്ളത്. തായ്‌ലാന്‍ഡിലെ പ്രശസ്ത റസ്റ്റോറന്റായ ലോങ് ദേറിന്റെ ഉടമ നേരിട്ടെത്തിയാണ് ആശുപത്രിയില്‍ ഭക്ഷണം വിളമ്പുന്നത്. കുട്ടികള്‍ക്കും കോച്ചിനുമായി 20 പ്ലേറ്റുകളാണ് ഓരോ സമയത്തും എത്തിച്ചു നല്‍കുന്നത്.