റോഡ് പണിക്കായി കുഴിയെടുത്തപ്പോള്‍ കിട്ടിയത് ഒരു കുടം നിറയെ സ്വര്‍ണ്ണനാണയം

single-img
14 July 2018

ഛത്തീസ്ഗഡ്ഡിലെ കോണ്ഡഗണ്‍ ജില്ലയിലെ തൊഴിലാളികള്‍ക്കാണ് റോഡ് പണിയുമ്പോള്‍ ഒരു കുടം നിറയെ സ്വര്‍ണ്ണവും വെള്ളിയും കിട്ടിയത്. 12 ആം നൂറ്റാണ്ടിലെ സ്വര്‍ണ്ണനാണയങ്ങളാണിവ. 57 സ്വര്‍ണ്ണനാണയങ്ങളും വെള്ളിനാണയവും ഒരു സ്വര്‍ണ്ണ കമ്മലും കുടത്തിലുണ്ടായിരുന്നു.

കൊര്‍ക്കോത്തി, ബാദ്മി ഗ്രാമങ്ങളെ ബന്ധിപ്പിക്കാനായി നിര്‍മ്മിക്കുന്ന റോഡ് പണിക്കിടെയാണ് കുടം കണ്ടെത്തിയത്. എന്തായാലും ഇവ പുരാവസ്തു ഗവേഷണ വകുപ്പിന് കൈമാറിയിരിക്കുകയാണ്.