ഫോണുകള്‍ക്കും പവര്‍ബാങ്കിനും 80% ഇളവ്; വന്‍ ഓഫറുകളുമായി ആമസോണ്‍

single-img
14 July 2018

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്‌സ് കമ്പനിയായ ആമസോണില്‍ വീണ്ടും ഓഫര്‍ പെരുമഴ. ജൂലൈ 16ന് തുടങ്ങുന്ന 36 മണിക്കൂര്‍ ആമസോണ്‍ പ്രൈം ഡേ സെയിലില്‍ നിരവധി ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്കുണ്ട്. വാവെയ്, ഷവോമി, വിവോ, വണ്‍പ്ലസ്, സാംസങ് തുടങ്ങി കമ്പനികളുടെ ഫോണുകള്‍ വന്‍ ഓഫര്‍ വിലയ്ക്ക് ലഭിക്കും.

വണ്‍ പ്ലസ് 6, വിവോ വി9, സാംസങ് ഗ്യാലക്‌സി നോട്ട് 8, മോട്ടോ ജി6, വാവെയ് പി20 പ്രോ എന്നിവയാണ് പ്രധാന ജനപ്രിയ ഹാന്‍ഡ്‌സെറ്റുകള്‍. ആമസോണ്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്കുള്ള ക്വിസ്സ് വഴി വണ്‍പ്ലസ് 6 സ്വന്തമാക്കാം. ജൂലൈ 16 ന് ഉച്ചയ്ക്ക് 1ന് ഷവോമിയുടെ റെഡ്മി വൈ2 വില്‍പനയുമുണ്ട്.

സ്മാര്‍ട് ഫോണുകള്‍ക്ക് 40 ശതമാനം വരെയാണ് വിലക്കുറവ് നല്‍കുന്നത്. ഇതോടൊപ്പം എച്ച്ഡിഎഫ്‌സിയുടെ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് തിരിച്ചു ലഭിക്കും. നോ കോസ്റ്റ് ഇഎംഐ പ്രകാരം മാസം 1111 രൂപ നല്‍കിയാല്‍ മതി.

കൂടാതെ എല്ലാ ആമസോണ്‍ പേ ഉപഭോക്താക്കള്‍ക്കും 10 ശതമാനം ക്യാഷ്ബാക്ക്, 3000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നിവയും ലഭിക്കും. ക്യാഷ്ബാക്ക് ഓഫറുകളും 40 ശതമാനം ഇളവും ലഭിക്കുന്നതോടെ ചില ഹാന്‍ഡ്‌സെറ്റുകള്‍ പകുതി വിലയ്ക്ക് ലഭിക്കുമെന്ന് ചുരുക്കം.

സ്മാര്‍ട് ഫോണുകളില്‍ മോട്ടോ ഏ5 പ്ലസ്, സാംസങ് ഗാലക്‌സി ഓണ്‍ പ്രൈം, വാവേ ജ20 പ്രോ, ഹുവാവേ പി 20 ലൈറ്റ്, 10.ഓര്‍ E, 10.ഓര്‍ ജി, ഇന്‍ഫോക്കസ് ടര്‍ബോ 5 എന്നീ ഫോണുകള്‍ക്ക് വിലക്കുറവുണ്ട്. സാംസങ് ഗ്യാലക്‌സി നോട്ട് 8 (എക്‌സ്‌ചേഞ്ചില്‍ 10,000 രൂപയിലധികം ലഭിക്കും), വിവോ V7 +, വിവോ V9 തുടങ്ങിയവയ്ക്ക് എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ലഭിക്കും.