ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുഖ്യാതിഥി ആയേക്കും

single-img
13 July 2018

അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. മുഖ്യാതിഥിയായി ട്രംപിനെ ക്ഷണിച്ച് കൊണ്ടുള്ള കത്ത് ഏപ്രിലില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയ്ക്ക് കൈമാറിയത്.

ഇന്ത്യയുടെ ക്ഷണം ലഭിച്ചു എന്ന് സ്ഥിരീകരിച്ച അമേരിക്കന്‍ സര്‍ക്കാര്‍, ക്ഷണം അനുകൂലമായി പരിഗണിച്ചു കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി. ട്രംപ് സമ്മതം മൂളിയാല്‍ ഇത് വന്‍ നേട്ടമായി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ട്രംപ് ഇന്ത്യയുടെ ക്ഷണത്തെ അനുകൂലമായാണ് പരിഗണിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയും അമേരിക്കയും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇന്ത്യയുടെ ഈ നീക്കമെന്നതാണ് ശ്രദ്ധേയം. ഇന്ത്യയുടെ ട്രേഡ് താരിഫ്, ഇറാനുമായുള്ള ബന്ധം, റഷ്യയില്‍ നിന്ന് പ്രതിരോധ മിസ്സൈലുകള്‍ വാങ്ങാനുള്ള നീക്കം എന്നിവയില്‍ അമേരിക്കക്ക് എതിര്‍പ്പുണ്ട്. ഒ

രു ഘട്ടത്തില്‍ ട്രംപ് ഇത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 2015 ലെ റിപ്പബ്ലിക്ക് ദിന പരേഡില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയായിരുന്നു മുഖ്യാതിഥി.