കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി

single-img
13 July 2018

കോഴിക്കോട്: പുതുപ്പാടിയില്‍ ധനകാര്യ സ്ഥാപന ഉടമയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. കൈതപ്പോയിലിലെ മലബാര്‍ ഫിനാന്‍സ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇടവക്കുന്നേല്‍ സജി കുരുവിള(52)യെയാണ് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

മുളക്‌പൊടി വിതറിയ ശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഇതോടെ സജി കുരുവിള കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി. സാരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി സ്വദേശിയായ സന്തോഷ് എന്നയാളാണ് സജിയെ ആക്രമിച്ചതെന്നാണ് സൂചന. സജിയെ ആക്രമിച്ചതിന് ശേഷം ഇയാള്‍ രക്ഷപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.