അജയ് ദേവ്ഗണും കജോളും വീണ്ടും വെള്ളിത്തിരയില്‍ ഒരുമിക്കുന്നു

single-img
13 July 2018

‘താനാജി ദി അന്‍സങ് വാരിയര്‍’ എന്ന പുതിയ ചിത്രത്തില്‍ തന്റെ നായികയായി ഭാര്യ കജോള്‍ വേഷമിടുമെന്ന് അജയ് ദേവ്ഗണ്‍ വെളിപ്പെടുത്തി. ചരിത്രകഥ പറയുന്ന സിനിമയാണ് താനാജി. ഛത്രപതി ശിവജിയുടെ സേനാപതിയായിരുന്ന താനാജി മാനൂസരെയുടെ കഥയാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്.

ശിവാജി മഹാരാജനും മാതൃരാജ്യത്തിനും വേണ്ടി പോരാടിയ ധീരനായ യോദ്ധാവാണ് താനാജി മാനൂസരെ. താനാജിയുടെ ഭാര്യയുടെ വേഷത്തിലാണ് കാജോള്‍ സിനിമയില്‍ വരിക. മറാത്തി വേഷത്തില്‍ യോദ്ധാവിന്റെ നായികയായി ഇന്ത്യയുടെ ചരിത്രം പറയാന്‍ കജോള്‍ അല്ലാതെ മറ്റൊരു നായികയ്ക്ക് കഴിയില്ല എന്നാണ് അജയ് തന്റെ ഭാര്യയെക്കുറിച്ച് പറയുന്നത്.

യുദ്ധത്തെക്കുറിച്ചുള്ള കഥയാണെങ്കിലും താനാജിയുടേയും ഭാര്യയുടേയും പ്രണയകഥയാണ് സിനിമ പറയുന്നത്. പത്ത് വര്‍ഷത്തിന് ശേഷമാണ് അജയ് ദേവഗണും കജോളും സിനിമയില്‍ ഒന്നിക്കുന്നത്. 2008ല്‍ പുറത്തിറങ്ങിയ ‘യു മേ ഓര്‍ ഹൂം ‘ ആയിരുന്നു അവസാന ചിത്രം.