Breaking News

പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധനവിലയില്‍ വീണ്ടും വര്‍ധന തുടരുന്നു. ഡീസലിന് ഏഴ് പൈസയും പെട്രോളിന് ആറ് പൈസയുമാണ് ഇന്ന് കൂടിയത്. ജൂലൈ അഞ്ചു മുതല്‍ ദിവസേനയുള്ള വര്‍ദ്ധനവ് കാരണം എട്ടു ദിവസം കൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന് ഒരു രൂപ എട്ടു പൈസയും ഡീസലിന് 98 പൈസയും വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് നികുതിയടക്കം 17 പൈസ വര്‍ധിച്ച് 79.68 ആയി. ഡീസലിന് 16 പൈസ വര്‍ധിച്ച് 73.07 ആയി.