ബൈക്ക് അപകടത്തില്‍പ്പെട്ടവര്‍ ജീവനുവേണ്ടി പിടയുമ്പോഴും അവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഇവന്‍ സെല്‍ഫി എടുക്കുന്ന തിരക്കില്‍: രക്ഷിക്കാനാളില്ലാതെ റോഡില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍: മനുഷ്യത്വം മരവിക്കുന്ന കാഴ്ച

single-img
11 July 2018

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. മൂന്ന് പേര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇതിനിടെയാണ് വഴിപോക്കരിലൊരാള്‍ അവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ സെല്‍ഫിയെടുക്കുകയും വീഡിയോ എടുക്കുകയു ചെയ്തത്.

ചോരയില്‍ കുളിച്ച് മൂന്നുപേര്‍ റോഡില്‍ ജീവനുവേണ്ടി നിലവിളിക്കുമ്പോഴും സെല്‍ഫിയെടുക്കുന്നതിന്റേയും വീഡിയോ ഷൂട്ട് ചെയ്യുന്നതിന്റേയും തിരക്കിലായിരുന്നു ഈ യുവാവ്. എന്നെ രക്ഷിക്കൂ എന്ന് പരിക്കേറ്റ ഒരാള്‍ വിളിച്ചു പറയുമ്പോഴും ആ വീഡിയോ ഷൂട്ട് പൂര്‍ത്തിയായിരുന്നില്ല.

ഒരാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മറ്റ് രണ്ടുപേരും ആശുപത്രിയില്‍ വച്ച് മരിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സംഭവ സ്ഥലത്തുനിന്ന് പകര്‍ത്തിയ സെല്‍ഫി ഇയാള്‍ തന്നെ പ്രചരിപ്പിച്ചതോടെ വലിയ പ്രതിഷേധവും നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.