21 വര്‍ഷത്തിന് ശേഷം തന്റെ നായികയെ തേടി സല്‍മാന്‍ ഖാന്‍ എത്തി

single-img
11 July 2018

ജുദ്ദ് വ യിലെ തന്റെ നായികയായിരുന്ന തെന്നിന്ത്യന്‍ താര റാണി രംഭയെ കാണാനാണ് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സല്‍മാന്‍ ഖാനെത്തിയത്. ഡാ ബാംഗ് സിനിമയുടെ ഭാഗമായി സല്‍മാന്‍ ഖാന്‍, കത്രീന കെയ്ഫ്, സൊണാക്ഷി സിന്‍ഹ, പ്രഭുദേവ, ജാക്വലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയ താരങ്ങള്‍ കാനഡിയിലെത്തിയിരുന്നു.

വിവാഹശേഷം കാനഡയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന തന്റെ കൂട്ടികാരി രംഭയെ കാണാന്‍ സല്‍മാന്‍ മറ്റ് താരങ്ങള്‍ക്കൊപ്പമാണ് എത്തിയത്. തന്റെ കുടുംബത്തോടൊപ്പം സല്‍മാന്‍ സന്തോഷം പങ്കുവച്ച നിമിഷങ്ങള്‍ രംഭ തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മറ്റ് താരങ്ങള്‍ക്കൊപ്പമുള്ള രംഭയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളും കാണാം. കാനഡയിലെ വ്യവസായിയായ ഇന്ദ്രകുമാര്‍ പത്മനാഥനാണ് രംഭയുടെ ഭര്‍ത്താവ്. ഏഴും മൂന്നും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുണ്ട്. മൂന്നാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് ഈ കുടുംബം. ഇക്കഴിഞ്ഞ മേയ് മാസത്തിലെ മദ്ദേഴ്‌സ് ഡേയില്‍ താന്‍ മൂന്നാമതും ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത രംഭ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.