ഡാന്‍സ് ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തതിന് യുവതി അറസ്റ്റില്‍: പിന്തുണയുമായി സോഷ്യല്‍ മീഡിയ

single-img
11 July 2018

https://www.instagram.com/p/Bk-Tni2lTvI/?utm_source=ig_embed

ഡാന്‍സ് ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തതിന് ഇറാനില്‍ അറസ്റ്റിലായ കൗമാരക്കാരിക്ക് പിന്തുണയുമായി ആയിരക്കണക്കിന് പേര്‍ രംഗത്തെത്തി. മാദേവ് ഹോജാബ്രി എന്ന 19 കാരിക്ക് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പിന്തുണ അറിയിച്ചിട്ടുള്ളത്.

പാട്ടുപാടിയും തെരുവുകളില്‍ ഡാന്‍സ് ചെയ്തുമാണ് പലരും ഹോജാബ്രിയെ പിന്താങ്ങുന്നത്. ജീന്‍സും ടോപ്പുമിട്ട് തൊപ്പിയും ധരിച്ചായിരുന്നു ഹോജാബ്രി ഡാന്‍സ് ചെയ്തിരുന്നത്. ഇറാനിയന്‍ മ്യൂസിക്കിനും വെസ്റ്റേണ്‍ മ്യൂസിക്കിനും അനുസരിച്ചാണ് നൃത്തച്ചുവടുകള്‍.

ഇസ്ലാമിക് സ്‌കാര്‍ഫ് കുട്ടി ധരിച്ചിരുന്നില്ല. ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വന്നയുടന്‍ തന്നെ ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഷെയര്‍ ചെയ്തു. തുടര്‍ന്ന് ഹോജാബ്രിയും ഒപ്പമുണ്ടായിരുന്ന ഡാന്‍സുകാരും അറസ്റ്റിലായി. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനിലൂടെ ഹോജാബ്രിയെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു.

ഇതിനെതിരെയാണ് വിവിധയിടങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധം വന്നുകൊണ്ടിരിക്കുന്നത്. ഇറാനില്‍ സ്ത്രീകളുടെ വേഷത്തിനും ആണുങ്ങളോടൊപ്പം പൊതുസ്ഥലങ്ങളില്‍ ഡാന്‍സ് ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.