വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

single-img
9 July 2018

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജി കോടതി തള്ളി. കേസില്‍ പൊലീസ് അന്വേഷണം മതിയെന്ന് കോടതി വ്യക്തമാക്കി.അതേസമയം, നിയമപോരാട്ടം തുടരുമെന്ന് അഖില പറഞ്ഞു.

പോലീസുകാര്‍ പ്രതിയായ കേസില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് അഖില ആവശ്യപ്പെട്ടത്.ഗുരുതരമായ പിഴവുകള്‍ അന്വേഷണത്തിലുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. കേസ് ഏറ്റെടുക്കാമെന്ന് സിബിഐ നിലപാട് എടുത്തിരുന്നില്ല. റൂറല്‍ എസ്പിയായിരുന്ന എ.വി ജോര്‍ജിനെ പ്രതി ചേര്‍ക്കണ്ടെന്ന പോലീസിന്‍റെ തീരുമാനത്തിന് പിന്നാലെയാണ് ഹര്‍ജി ഹൈക്കോടതിയിലെത്തിയത്.