കാസര്‍കോട്‌ ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചു മരണം

single-img
9 July 2018

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഉപ്പളയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജീപ്പ് യാത്രക്കാരാണ് മരിച്ചത്. മഞ്ചേശ്വരം സ്വദേശിയാണ് മരിച്ചതിൽ ഒരാൾ. ബാക്കിയുള്ളവർ കർണാടക അതിർത്തിക്കടുത്തെ തലപ്പാടി, കെ.സി. റോഡ് ഭാഗങ്ങളിലുള്ളവരാണ്.

പുലര്‍ച്ചെയുണ്ടായ ആറിനുണ്ടായ അപകടത്തില്‍ ജീപ്പ്‌ പാടെ തകര്‍ന്നു. ജീപ്പിലുണ്ടായിരുന്ന ഏഴ്‌പേര്‍ക്ക്‌ പരിക്കുണ്ട്‌. ഇവരെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട്‌ നിന്ന്‌ മംഗലാപുരത്തേക്ക്‌ പോയ ജീപ്പാണ്‌ അപകടത്തില്‍പ്പെട്ടത്.

മംഗളൂരു ഭാഗത്തേക്ക് പോയതാണ് ട്രാവലർ ജീപ്പ്. ഇവർ പാലക്കാട് ഗൃഹപ്രവേശ ചടങ്ങിനു പോയി മടങ്ങും വഴിയാണു ദുരന്തം. ജീപ്പും ലോറിയും കർണാടക റജിസ്ട്രേഷനിലുള്ളതാണ്.