സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ ; ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടതായി സംശയം

single-img
9 July 2018

ഇടുക്കി : കനത്ത മഴയെ തുടര്‍ന്നു ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ നാശനഷ്ടം. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അമ്പലപ്പടിക്കു സമീപം റോഡില്‍ മണ്ണിടിഞ്ഞു വീണു ഒരാള്‍ അടിയില്‍ പെട്ടതായി സംശയം.

ഫയര്‍ഫോഴ്‌സ് പ്രദേശത്ത് തെരച്ചില്‍ തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.