ബി.എസ്​.പി സഖ്യമില്ല:രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് ബി.ജെ.പിയെ നേരിടും

single-img
9 July 2018

ന്യൂഡല്‍ഹി: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്​ തനിച്ച്‌​ ബി.ജെ.പിയെ നേരിടുമെന്ന്​ പി.സി.സി അധ്യക്ഷന്‍ സചിന്‍ പൈലറ്റ്​. സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ്​ മത്സരിക്കും. ചെറുപാര്‍ട്ടികളുമായി സഖ്യത്തിന്​ താല്‍പര്യമില്ലെന്നും സചിന്‍ പൈലറ്റ്​ വ്യക്തമാക്കി.

ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രി ആരാകണമെന്ന് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നും സച്ചിന്‍ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് മായാവതിയുടെ ബി.എസ്.പിയുമായി സഹകരിക്കുമെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു.

ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ബി.എസ്.പിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെങ്കിലും രാജസ്ഥാനിലെ സമൂഹ്യ പശ്ചാത്തലവും ജാതിസമവാക്യങ്ങളുമാണ് സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിക്കുന്നതെന്നാണ് കരുതുന്നത്.