അരിയിലും ഉപ്പിലും അടങ്ങിയ മായം എങ്ങനെ തിരിച്ചറിയാം?

single-img
3 July 2018

ഇന്ന് നമ്മള്‍ കഴിക്കുന്ന മിക്ക ഭക്ഷണ പഥാര്‍ത്ഥങ്ങളും മായം അടങ്ങിയതാണ്. പുറത്തു നിന്ന് വിശ്വസിച്ച് ഒന്നും കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഇപ്പോള്‍ വന്നുവന്ന് നമുക്ക് ഒഴിച്ചുകൂടാനാവാത്ത ചോറില്‍ വരെയെത്തി മായം. അരിയില്‍ വരെ വിഷം കലര്‍ത്തിയാണ് വരുന്നത്.

അരിയില്‍ കാണുന്ന മായം പലതും ഏറെ അപകടകാരികളാണ്. മട്ടയരിയില്‍ നിറം ലഭിക്കുന്നതിനായി റെഡ് ഓക്‌സൈഡ് ഉള്‍പ്പെടെയുള്ള വസ്തുക്കളും വെള്ളയരിയില്‍ കാത്സ്യം കാര്‍ബണേറ്റ് പോലുള്ള വസ്തുക്കളുമാണു ചേര്‍ക്കുക. മട്ടയരിക്കു സാധാരണയുണ്ടാകുന്ന നിറത്തേക്കാള്‍ ചുവപ്പ് നിറം കൂടുതലാണെങ്കില്‍ മായമുണ്ടെന്നാണ് അര്‍ഥം. മായമില്ലാത്ത മട്ടയരിക്കു ബ്രൗണ്‍ കലര്‍ന്ന നിറമായിരിക്കും. അരി പലവട്ടം ഉലച്ചുകഴുകി ഉപയോഗിക്കുകയെന്നതാണു മായത്തെ തുരത്തുന്നതിനുള്ള മാര്‍ഗം.

ഉപ്പിനു നിറം ലഭിക്കാന്‍ കാത്സ്യം കാര്‍ബണേറ്റ് ചേര്‍ത്തിട്ടുണ്ടെങ്കില്‍ അതു വീട്ടില്‍ തന്നെ തിരിച്ചറിയാം. ഉപ്പ്, വെള്ളത്തില്‍ കലക്കുമ്പോള്‍ ലായനിക്കു വെളുത്ത നിറം വന്നാല്‍ മായമുണ്ട്. സാധാരണ വെള്ളത്തിന്റെ നിറം തന്നെയാണെങ്കില്‍ മായമില്ലെന്ന് ഉറപ്പിക്കാം. ഒരു പാത്രത്തില്‍ ഉപ്പുകലക്കി വയ്ക്കുക. കുറച്ചു സമയം കഴിയുമ്പോള്‍ വെളുത്തനിറത്തില്‍ മായം മുകളില്‍ അടിയും. ലായനിയുടെ ഈ ഭാഗം ഊറ്റിക്കളഞ്ഞു താഴത്തെനേര്‍മയുള്ള വെള്ളം ഉപയോഗിക്കാം.