കുട്ടികളെ കാര്‍ട്ടൂണിന് മുന്നില്‍ ഇരുത്തിപോകുന്ന മാതാപിതാക്കള്‍ നിര്‍ബന്ധമായും ഇത് വായിച്ചിരിക്കണം; നിങ്ങള്‍ അറിയാതെ പോകുന്ന ഈ വലിയ അപകടം ഇനിയെങ്കിലും തിരിച്ചറിയണം

single-img
3 July 2018

കുഞ്ഞുങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ കാര്‍ട്ടൂണ്‍ വച്ചുകൊടുക്കുന്ന മാതാപിതാക്കള്‍ ആതിര എന്ന അമ്മയുടെ കുറിപ്പ് വായിക്കേണ്ടത് തന്നെയാണ്. ഒരു ഞെട്ടലോടെയാല്ലാതെ ഈ അമ്മയുടെ കുറിപ്പ് വായിച്ചുതീരാനാവില്ല. ആതിരയുടെ കുറിപ്പ് വായിക്കാം;

‘ഒരു തരം മരവിപ്പോടെ ആണ് ഞാന്‍ ഇത് എഴുതുവാന്‍ ഇരിക്കുന്നത്. എത്രമാത്രം അപകടങ്ങളാണ് നമ്മള്‍ അറിയാതെ പോലും മറഞ്ഞിരിക്കുന്നത് എന്ന തിരിച്ചറിവിന്റെ ഒരു മടുപ്പ്. ഒരുപാട് നാളുകളായി എഴുതണം എന്ന് വിചാരിക്കുന്ന ഒന്ന്. കുഞ്ഞുവിന് വെറും 5 മാസം പ്രായം ഉള്ളപ്പോളാണ് അവളെക്കൊണ്ട് ഞാന്‍ ഇവിടെ വരുന്നത്. തീരെ എളുപ്പം ആയിരുന്നില്ല കുഞ്ഞും, വീടും, സന്ദീപേട്ടന്‍ ഓഫീസിന്ന് വരുന്ന വരെ ഒറ്റയ്‌ക്കെല്ലാം മാനേജ് ചെയ്യലും. അന്നൊക്കെ ഞാന്‍ ആളെ engage ചെയ്തിരുന്നത് പാട്ടു വച്ചിട്ടാണ്. പാട്ട് കാണുവാന്‍ ആള്‍ക്ക് ഒത്തിരി ഇഷ്ടമുണ്ട്. വലുതായപ്പോള്‍ പതുക്കെ cartoons താല്‍പര്യം വന്നു.

എന്നാലും എന്റെ mobile തൊടുന്നതിനു ആള്‍ക്ക് അന്നും ഇന്നും ‘tsrict no’ ആണ്. പിന്നെ ആള്‍ടെ ആശ്രയം വല്ലപ്പോഴും സന്ദീപേട്ടന്റെ മൊബൈലോ ഐപാടോ ടീവീയോ ഒക്കെ ആണ്. എന്നാല്‍ അതുപോലും കാര്‍ട്ടൂണിനു tsrict monitoring വന്നതിന്റെ സാഹചര്യം ആണ് ഈ കുറിപ്പ്. കുട്ടികള്‍ ഇതിലൊക്കെ കാണുന്നത് ആവശ്യമില്ലാത്തതാണോ എന്ന് നമ്മള്‍ എപ്പോഴും ഉറപ്പിക്കുവാറുണ്ട്. എന്നാല്‍, അത് cartoon ആണേല്‍ പിന്നെ നമ്മള്‍ അധികം മൈന്‍ഡ് ചെയ്യാറില്ല എന്നതാണ് വാസ്ഥവം.

പക്ഷേ ഇന്ന്, ആ കാര്‍ട്ടൂണുകള്‍ പലതും വലിയ അപകടം പിടിച്ച നീചവും ഭീകരവുമായ ചതിക്കുഴികള്‍ ആണ്. ഒരിക്കല്‍ micky mouse, minny mouse നെ ഉമ്മ വയ്ക്കുന്നത് കണ്ടാണ് ഞാന്‍ ഇത് ആദ്യം ശ്രദ്ധിക്കുന്നത്. അത് കുഞ്ഞു അറിയാതെ മാറ്റി എങ്കിലും, പിന്നീട് അതേക്കുറിച്ചു search ചെയ്യുവാന്‍ എനിക്കു തോന്നി. ഭയപ്പെടുത്തുന്നതായിരുന്നു result. Micky, Minny, Little Pony, Tom and Jerry തൊട്ട് ഇന്ന് YouTube ലുള്ള പല തലക്കെട്ടുകളുടെയും താഴെയും purely വൃത്തികേടുകളാണ്.

Violence, Pregnancy, Sex മുതല്‍ കുഞ്ഞുങ്ങളില്‍ അപകടകരമാം വിധം impact ഉണ്ടാക്കുന്ന പലതും indirect ആയും direct ആയും ഈ കാര്‍ട്ടൂണുകളില്‍ ഒക്കെ കാണിക്കുന്നു. അര്‍ദ്ധ നഗ്‌നര്‍ തൊട്ട് പൂര്‍ണ്ണ നഗ്‌നര്‍ വരെ ആണ് ഈ cartoon characters പലരും. അവര്‍ സംസാരിക്കുന്നത് ചിലപ്പോള്‍ എതിരാളികളെ ക്രൂരമായി കൊല്ലുന്നതിനെ കുറിച്ചൊ, girl friend നോടുള്ള love ഉം, അവളോടൊത്ത് ബിക്കിനി ഇട്ട് ബീച്ചില്‍ കെട്ടിപ്പിടിച്ചു കിടക്കുന്നതും, baby വരുന്നതും, belly വലുതാവുന്നതും, അങ്ങനെ നമ്മള്‍ കേട്ടാല്‍ അറയ്ക്കുന്ന പലതും ആണ്.

നമ്മള്‍ അത്രയധികം note ചെയ്യാത്ത കാര്‍ട്ടൂണിലെ peppa pig, caillou പോലുള്ള cute characters ഉം അനുസരണക്കേടുകളും ആവശ്യമില്ലായ്മകളും ആണ് naugthy kids എന്ന ഓമനപ്പേരില്‍ കാണിക്കുന്നത്. ഇതിന്റെയൊക്കെ പരിണിതഫലം പലതാണ്. കുട്ടികളില്‍ ദേഷ്യം depression അനുസരണക്കേട് ഒറ്റയ്ക്കിരിക്കുവാനുള്ള താല്പര്യം പ്രായത്തിന് ചേരാത്ത curiosities.. അങ്ങനെ പലതുമാണ്. 10 Million മുതല്‍ 50 Million വരെ ഒക്കെ ആണ് പല കാര്‍ട്ടൂണുകളുടെയും views എന്നത് എന്നില്‍ വല്ലാത്തെ ഒരു ഞെട്ടല്‍ ഉണ്ടാക്കി.

ഈ കാര്‍ട്ടൂണ്‍സ് ഇറക്കുന്ന ചാനലുകളുടെ ലക്ഷ്യം പണം മാത്രമാണ്. ഓരോ view നും അവര്‍ പണം ഉണ്ടാക്കുകയാണ്. അതിനവര്‍ ചൂഷണം ചെയ്യുന്നത് കുരുന്നുകളുടെ ബുദ്ധിയും മനസ്സും. ഇന്നത്തെ കാലത്തു കുട്ടികള്‍ cartoon കാണുന്നത് തടയാനാകുമോ എന്ന് എനിക്കറിയില്ല. എന്നാല്‍, ശ്രദ്ധിക്കണം നമ്മള്‍. അവര്‍ കാണുന്നതിലെ വിഷയം എന്തെന്നും അറിയണം. ഇതിനെതിരെ എന്തു ചെയ്യണം എന്നൊന്നും എനിക്കറിയില്ല. ആകെ ചെയ്യുവാന്‍ ആവുന്നത് പരമാവധി ആളുകളുടെ ശ്രദ്ധയില്‍ ഇതെത്തിക്കുക എന്നതാണ്. ഇന്നേവരെ ഞാന്‍ എഴുതുന്നതൊന്നും ആരോടും വായിക്കുവാന്‍ ആവശ്യപ്പെടുകയോ മറ്റുള്ളവരിലേക്ക് എത്തിക്കുവാന്‍ പറയുകയോ ചെയ്തിട്ടില്ല. എന്നാല്‍, ഇത് അപേക്ഷയാണ്. എല്ലാവരുടെയും ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരാന്‍ എല്ലാപേരും ശ്രമിക്കണം. ആതിര