27 നിലകളുള്ള അന്റീലിയയില്‍ ഒരുക്കിയത് ആരും വിസ്മയിച്ചുപോകുന്ന അലങ്കാരങ്ങള്‍; അതിഥികളെ വരവേല്‍ക്കാന്‍ 25 കോടിയുടെ പുഷ്പവൃഷ്ടി; കോടികള്‍ പൊടിപൊടിച്ച് ആകാശ് അംബാനിയുടെ വിവാഹനിശ്ചയം: വീഡിയോ

single-img
3 July 2018

മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയും ശ്ലോക മേഹ്തയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. മുംബൈയില്‍ അംബാനിയുടെ വീട്ടിലായിരുന്നു ചടങ്ങുകള്‍ ഒരുക്കിയിരുന്നത്. ബോളിവുഡ് അവാര്‍ഡ് നിശകളിലേതിന് സമാനമായിരുന്നു വേദി.

27 നിലകളുള്ള അന്റീലിയയില്‍ ഒരുക്കിയത് ആരും വിസ്മയിച്ചുപോകുന്ന അലങ്കാരങ്ങള്‍. പ്രവേശന കവാടം വെള്ളപൂക്കളാല്‍ അലങ്കൃതം. തുടര്‍ന്ന് ചെന്നെത്തുന്നത് അതിമനോഹരമായ ഹാളിലേക്ക്. ഹാളിന്റെ നടുത്തളത്തില്‍ അതിഥികളെ സ്വീകരിച്ചുകൊണ്ട് പുഞ്ചിരി തൂകി വെള്ള പിയാനോ.

ഇതിനോടനുബന്ധമായി തന്നെ മിന്നിതിളങ്ങുന്ന സ്ഫടിക കണങ്ങള്‍ വേറെയും. വേദിക്ക് ഏറ്റവും മുന്നിലായി രാഷ്ട്രീയനേതാക്കള്‍, തൊട്ടുപിന്നില്‍ സിനിമാതാരങ്ങള്‍. അതിഥികളെ വരവേല്‍ക്കാന്‍ 25 കോടിയുടെ പുഷ്പവൃഷ്ടി. ഇങ്ങനെ ഒരു രാത്രി മുഴുവന്‍ നീണ്ടുനിന്ന ആഘോഷപരിപാടികളാണ് ഒരുക്കിയിരുന്നത്.