ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി നീട്ടി

single-img
1 July 2018

ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി നീട്ടി. പുതിയ ഉത്തരവ് പ്രകാരം ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കാൻ അടുത്ത വർഷം മാർച്ച് 31 വരെ സമയം ലഭിക്കും. ഇത് അഞ്ചാം തവണയാണ് സർക്കാർ സമയ പരിധി നീട്ടുന്നത്. ആദ്യ ഉത്തരവ് പ്രകാരം 2017 ജൂലൈ 31നകമായിരുന്നു ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കേണ്ടിയിരുന്നത്.

കഴിഞ്ഞ മാർച്ചിൽ സർക്കാർ പാർലമെന്റിന് മുന്നിൽ അവതരിപ്പിച്ച കണക്ക് പ്രകാരം 33 കോടി പാൻ കാർഡുകളിൽ 16.65 കോടി പാൻ കാർഡുകൾ മാത്രമേ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളു. 87. 79 കോടി ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ആധാറുമായി പാൻ കാർഡിനെ ബന്ധിപ്പിച്ചാൽ മാത്രമേ ആദായ നികുതിയടക്കാൻ കഴിയൂ. നേരത്തെ ഇത് സംബന്ധിച്ച ഹർജിയിൽ സമയ പരിധി നീട്ടാൻ ആകില്ലെന്ന നിലപാടാണ് സർക്കാർ കോടതിയിൽ എടുത്തത്. എന്നാൽ ഹര്‍ജികൾ തീർപ്പാക്കും വരെ സമയം നൽകാൻ കോടതി ഉത്തരവ് ഇടുകയായിരുന്നു. ആധാർ നിർബന്ധമാക്കാമോയെന്നത് അടക്കമുള്ള ഹര്‍ജിയിൽ സുപ്രീംകോടതി വൈകാതെ ഉത്തരവ് പറയാനിരിക്കുകയാണ്.