17കാരനെ മൂന്നു മാസത്തോളം വീട്ടില്‍ പാര്‍പ്പിച്ച്‌​ ലൈംഗികമായി പീഡനത്തിനിരയാക്കി; സ്​ത്രീക്കും മകള്‍ക്കുമെതിരെ കേസ്​

single-img
30 June 2018

സിംല: പതിനേഴുകാരനെ മൂന്നു മാസത്തോളം വീട്ടില്‍ പാര്‍പ്പിച്ച്‌​ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നേപ്പാളി സ്വദേശിനി 45കാരിയായ സ്​ത്രീക്കും 22കാരിയായ മകള്‍ക്കുമെതിരെ പൊലീസ്​ കേസെടുത്തു. ഹിമാചല്‍ പ്രദേശിലെ സൊലന്‍ ജില്ലയിലാണ്​ സംഭവം. ആണ്‍കുട്ടിയുടെ പിതാവാണ്​ പരാതി നല്‍കിയത്​.

ആണ്‍കുട്ടിക്ക്​ 17 വയസ്സും ആറു മാസവും പ്രായമായതിനാല്‍ പോക്​സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പരാതിയുടെ സത്യാവസ്​ഥ​ സംബന്ധിച്ച്‌​ അന്വേഷണം നടക്കുന്നതിനാല്‍ പ്രതികളെ അറസ്​റ്റ്​ ചെയ്​തിട്ടില്ല.