സൗദിയിൽ വനിതാടാക്സിയിൽ പുരുഷന്മാർക്കും യാത്രചെയ്യാം

single-img
30 June 2018

റിയാദ്: സൗദിഅറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി നല്‍കിയതിനു പിന്നാലെ സ്ത്രീകള്‍ ഓടിക്കുന്ന ടാക്‌സിവാഹനങ്ങളില്‍ കുടുംബസമേതം പുരുഷന്മാര്‍ക്ക് യാത്രചെയ്യുന്നതിന് തടസ്സമില്ലെന്നറിയിച്ച് സൗദി പൊതുഗതാഗത അതോറിറ്റി.

വനിതകൾക്ക് വാഹനം ഓടിക്കാൻ അനുമതി നൽകിയതോടെ നൂറുകണക്കിനാളുകളാണ് ടാക്‌സി സേവന മേഖലയിൽ തൊഴിൽ കണ്ടെത്തിയിട്ടുള്ളത്.

ടാക്‌സി മേഖലയിൽ പ്രവർത്തിക്കുന്നവർക്കിടയിൽ സ്ത്രീപുരുഷ വ്യത്യാസം ഉണ്ടാവില്ല. ഡ്രൈവിങ് ലൈസൻസും സ്വന്തമായി വാഹനവും ഉള്ളവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഓൺലൈൻ ടാക്‌സി കമ്പനികളിൽ ഡ്രൈവർമാരായി രജിസ്റ്റർ ചെയ്യാൻ അവകാശമുണ്ട്. സ്ത്രീ-പുരുഷ ഭേദമന്യേ ഉപഭോക്താക്കൾക്ക് ടാക്‌സി സേവനം നൽകുന്നതിന് വനിതകൾക്ക് കഴിയുമെന്നും പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.

വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയതോടെ നൂറുകണക്കിനാളുകളാണ് ടാക്‌സി സേവന മേഖലയില്‍ തൊഴില്‍ കണ്ടെത്തിയത്. ഇവരില്‍ ഏറെയും പേര്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളില്‍ ജോലി ചെയ്യാനാണ് താത്പര്യപ്പെടുന്നത്. ഡ്രൈവിങ് അനുമതി ലഭിച്ചതോടെ നിരവധി വനിതകള്‍ യൂബര്‍, കരിം തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്ക് കീഴില്‍ ജോലി ആരംഭിച്ചു.